photo

ചേർത്തല: കടക്കരപ്പള്ളി പഞ്ചായത്ത് പത്താം വാർഡിലെ ബി.ജെ.പി സ്ഥാനാർത്ഥി ശ്രീകൃഷ്ണ ഭവനിൽ അനിൽകുമാർ (തമ്പി -47) കൊവിഡ് ബാധിച്ചു മരിച്ചു. പത്താം വാർഡിൽ മത്സരിച്ച അനിൽകുമാർ മൂന്നാം സ്ഥാനത്തായിരുന്നു.

വോട്ടെണ്ണലിന് ശേഷം വീട്ടിൽ മടങ്ങിയെത്തിയ അനിൽകുമാറിന് വൈകിട്ട് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണ ശേഷം ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് കൊവിഡ് മാനദണ്ഡ പ്രകാരം മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ഭാര്യ: ഷിജി. മക്കൾ: അഞ്ജിത, അനന്തകൃഷ്ണൻ.