ചേർത്തല: കോൺഗ്രസിന് മികച്ച വിജയമുണ്ടാകുമ്പോൾ മൗനം പാലിക്കുകയും പ്രതിസന്ധിയുണ്ടാകുമ്പോൾ വിമർശനം ഉയർത്തുകയും ചെയ്യുന്നത് മാദ്ധ്യമങ്ങൾക്ക് മുന്നിൽ നല്ലപിള്ള ചമയാൻ മാത്രമാണെന്ന് കെ.പി.സി.സി നിർവാഹക സമിതിയംഗം കെ.ആർ.രാജേന്ദ്രപ്രസാദ് പറഞ്ഞു. പരസ്യ വിമർശനം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി നേതൃത്വത്തിന് പരാതി നൽകിയെന്നും അദ്ദേഹം പറഞ്ഞു.