അമ്പലപ്പുഴ: വീട്ടിൽ നിന്നിറങ്ങിപ്പോയ വൃദ്ധയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കാക്കാഴം മാമ്പലത്തറ പതിനെട്ടിൽ തങ്കപ്പന്റെ ഭാര്യ തങ്കമ്മയാണ് (77) മരിച്ചത്. ഇന്നലെ പുലർച്ചെ കാക്കാഴം റെയിൽവെ പാളത്തിലാണ് മൃതദേഹം കണ്ടത്.മാനസിക അസ്വസ്ഥതയുള്ള ഇവർ കഴിഞ്ഞ രാത്രിയിൽ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. തുടർന്ന് ബന്ധുക്കൾ അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടത്. മെഡി. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മക്കൾ: പ്രകാശൻ, ദേവയാനി