ചേർത്തല: നഗരസഭയിൽ മൂന്നു സീ​റ്റുകൾ നേടിയപ്പോഴും ചില വാർഡുകളിലെ അപ്രതീക്ഷിത വോട്ടുചോർച്ച ബി.ജെ.പിയിൽ ചർച്ചയാകുന്നു. 35 വാർഡുകളിലായി എൻ.ഡി.എ 4645 വോട്ടുകളാണ് നേടിയത്.

ശക്തമായ പ്രവർത്തനം നടന്ന വാർഡുകളിൽ 50ൽ താഴെ വോട്ടുകൾ നേടിയത് ചർച്ചയ്ക്കും പരാതികൾക്കും ഇടയാക്കിയിട്ടുണ്ട്. ജയിച്ച മൂന്നു വാർഡുകളിലും (10,13,29) 300ന് മുകളിൽ വോട്ട് നേടാൻ കഴിഞ്ഞിരുന്നു.നാലുവാർഡുകളിൽ രണ്ടാം സ്ഥാനത്തെത്താനും കഴിഞ്ഞു.എന്നാൽ പത്തു വാർഡുകളിൽ 50ൽ താഴെ വോട്ടുകൾ മാത്രമാണ് നേടാനായത്.ഇതിൽ തന്നെ നാലു വാർഡുകളിൽ 20ൽ താഴെ വോട്ടുമാത്രം നേടിയത് വോട്ടുമറിച്ചെന്ന ആരോപണങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. മൂന്ന്,നാല്,ആറ്,ഒമ്പത് വാർഡുകളിലാണ് പാർട്ടി ദയനീയ പ്രകടനം നടത്തിയത്. നേടിയ വോട്ടിനേക്കാളേറെ പ്രവർത്തകരുണ്ടായിരുന്ന വാർഡുകളാണ് സംശയത്തിന്റെ നിഴലിലായത്.