
അമ്പലപ്പുഴ: പായൽക്കുളങ്ങര സ്വദേശിയും വിദേശത്തുവച്ചു മരിക്കുകയും ചെയ്ത വിജിമോൻ സരസാലയത്തിന് (പാടത്തുവീട് ) ദേവി മംഗല്യ ചാരിറ്റബിൾ ട്രസ്റ്റ് നിർമ്മാണം പൂർത്തീകരിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനം ആലുവ അദ്വൈതാശ്രമം മഠാധിപതി സവാമി ശിവസ്വരൂപാനന്ദ നിർവഹിച്ചു. ട്രസ്റ്റ് ചെയർമാൻ പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ രാജീവ്,സെക്രട്ടറി വിദ്യാനാഥ്, വൈസ് ചെയർമാൻ ഹണികുമാർ, അജി. പി,രാജു,രാജേഷ് സഹദേവൻ. ശശികുമാർ, അനീഷ്,സുകുമാരൻ, രമേശൻ തുടങ്ങിയവർ പങ്കെടുത്തു