എടത്വ: യുവാവ് പാലത്തിൽ നിന്ന് വെള്ളത്തിൽ വീണു മരിച്ചു. തലവടി പുത്തൻചിറ വീട്ടിൽ രാഘവന്റെയും അമ്മിണിയുടെയും മകൻ പുരുഷോത്തമൻ (മധു-48) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെ തലവടി കുഴീപ്പള്ളിക്ക് സമീപം പതാരിശേരി കലുങ്കിൽ നിന്നാണ് വീണത്. ഓടിക്കൂടിയ നാട്ടുകാർ മധുവിനെ എടത്വയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എടത്വ പോലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം ആലപ്പുഴ മെഡി. ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ: ഷീജ. മക്കൾ: ശിവരാജ്, അനുരാജ്.