മുതുകുളം: വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തിറങ്ങിയ ആറാട്ടുപുഴ എഴാം വാർഡ് ബി.ജെ.പി സ്ഥാനാർത്ഥി രജികുമാറിന് മർദ്ദനമേറ്റു. മുതുകുളത്തെ വോട്ടെണ്ണൽ കേന്ദ്രത്തിന് അടുത്തുളള ഹോട്ടലിന് സമീപം നിൽക്കുമ്പോൾ ഒരു സംഘമെത്തി അടിക്കുകയായിരുന്നു. തലയ്ക്കും കാലിനും സാരമായി പരിക്കേറ്റ രജികുമാറിനെ പൊലീസാണ് കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.
സംഭവുമായി ബന്ധപ്പെട്ട് മുതുകുളം സ്വദേശി വിഷ്ണുവിനെ (28) കനകക്കുന്ന് പൊലീസ് അറസ്റ്റു ചെയ്തു. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്ത് റിമാൻഡ് ചെയ്തു. കണ്ടാലറിയാവുന്ന മറ്റ് മൂന്ന് പേർക്കെതിരെയും കേസെടുത്തു.