അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് പുത്തൻപറമ്പിൽ വി. ധ്യാനസുതന്റെ വീടിനു നേരെ ആക്രമണം. ബൈക്കിലെത്തിയ സംഘം ബുധനാഴ്ച രാത്രിയിൽ വീടിന്റെ ജനൽ ചില്ലുകൾ കല്ലുകൊണ്ട് എറിഞ്ഞു തകർത്തു.

പഞ്ചായത്തിലെ അഞ്ചാം വാർഡിൽ നിന്ന് 460 വോട്ടിന്റെ ഭൂരിഭക്ഷത്തിലാണ് സി.പി.എമ്മിലെ ധ്യാനസുതൻ ഇത്തവണ വിജയിച്ചത്. പുന്നപ്ര പൊലീസിൽ പരാതി നൽകി.