മുതുകുളം: പാലക്കാട്ടു നടന്ന വാഹനാപകടത്തിൽ കണ്ടല്ലൂർ സ്വദേശിയായ യുവാവ് മരണമടഞ്ഞു. കണ്ടല്ലൂർ വടക്ക് വരമ്പത്ത് ശരത്തിൽ ശശികുമാറിന്റെ മകൻ ശരത് കുമാർ (21) ആണ് മരിച്ചത്. മാതാവ് മണി.സഹോദരൻ ശ്യാംകുമാർ.സംസ്കാരം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ നടക്കും.