ആലപ്പുഴ: തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ തകർക്കുവാനൊന്നിച്ചവർ തിരഞ്ഞെടുപ്പിന് ശേഷം സ്വയം തകരുന്ന കാഴ്ചയാണ് ഇപ്പോഴുള്ളതെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് പറഞ്ഞു. സ്വാതന്ത്ര്യ സമര സേനാനിയും സി.പി.ഐ നേതാവുമായിരുന്ന ആർ.തങ്കപ്പന്റെ ചരമ ദിനത്തോടനുബന്ധിച്ച് ചേർന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പി.ജി.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി.എ.ശിവരാജൻ,പി.വി.സത്യനേശൻ,ജി.കൃഷ്ണപ്രസാദ്,ദീപ്തി അജയകുമാർ,വി.പി.ചിദംബരൻ,ആർ.സുരേഷ്,പി.ആർ.രതീഷ് എന്നിവർ സംസാരിച്ചു.