bilkul-
ബിൽകുൽ

ആലപ്പുഴ: പേരിലെ വ്യത്യസ്‌തതയിൽ ആലപ്പുഴയിലെ തിരഞ്ഞെടുപ്പ് കളത്തിൽ 'പേരെടുത്ത" സ്ഥാനാർത്ഥികളിൽ ഒരാളെ വിജയം തുണച്ചു. പക്ഷേ പരാജയം നുണയാനായിരുന്നു മറ്റുപേരുടെ വിധി. വയലാർ പഞ്ചായത്ത് 14ാം വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി 'ബിൽകുൽ" മാത്രമാണ് വിജയിച്ച വ്യത്യസ്ത പേരുകാരൻ. ഹിന്ദി ഭാഷയോടുള്ള പിതാവിന്റെ കടുത്ത പ്രേമമാണ് ബിൽക്കുലിന്റെ പേരിന് പിന്നിൽ. കോൺഗ്രസിലെ പി.വി. വാസുദേവനെതിരെ 371 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിൽക്കുൽ ജയിച്ചത്.

മാരാരിക്കുളം വടക്ക് നാലാം വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥി 'കെ. കിങ് കോങ്ങ്" സി.പി.എമ്മിലെ ടി.പി. വിനോദിനോട് പരാജയപ്പെട്ടു. മാന്നാർ 15ാം വാർഡിലായിരുന്നു ബി.ജെ.പി സ്ഥാനാർത്ഥി 'ലവൻ" മത്സരിച്ചത്. എതിരാളിയായ കോൺഗ്രസിലെ ഉണ്ണിക്കൃഷ്ണനോട് പരാജയപ്പെട്ടു. ആര്യാട് അഞ്ചാം വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന സി. കുശൻ യു.ഡി.എഫിലെ എം. അനിൽകുമാറിനോടാണ് തോറ്റത്. മണ്ണഞ്ചേരി പഞ്ചായത്തിൽ ആഞ്ചാം വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന മൗലാനാ അബ്ദുൾ കലാം ആസാദ് എസ്.ഡി.പി.ഐയുടെ നവാസ് നൈനയോടാണ് പരാജയപ്പെട്ടത്.