ravi

ആലപ്പുഴ : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ അഡ്വ.എം.രവീന്ദ്രദാസിന് നാലാം ജയം. ആര്യാട് പഞ്ചായത്ത് 14-ാം വാർഡിൽ 342 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം. സി.പി.എം മാരാരിക്കുളം ഏരിയകമ്മറ്റിയംഗമായ പ്രൊഫ.സി.വി.നടരാജനായിരുന്നു എതിർസ്ഥാനാർത്ഥി. മൂന്ന് തവണ ഗ്രാമപഞ്ചായത്തിലും ഒരു തവണ ബ്ലോക്ക് പഞ്ചായത്തിലും മത്സരിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗമാണ്.