fish-5

ആലപ്പുഴ: മത്സ്യത്തൊഴിലാളി ക്ഷേമനിധിയിൽ നിന്നു റിട്ടയർ ചെയ്യുന്ന തൊഴിലാളികൾക്ക് വിരമിക്കൽ ആനുകൂല്യ പദ്ധതി നടപ്പാക്കണമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് ആവശ്യപ്പെട്ടു.

മ​റ്റെല്ലാ ക്ഷേമനിധികളിലും ഇത്തരം പദ്ധതികൾ ഉണ്ടെങ്കിലും മത്സ്യത്തൊഴിലാളി ക്ഷേമനിധിയിൽ മാത്രം വിവേചനം നിലനിൽക്കുന്നു. ഈ ക്ഷേമനിധി നിലവിൽ വന്ന നാളുകളിൽ അതിനെതിരെ കയ​റ്റുമതിക്കാർ നിയമയുദ്ധം നടത്തിയത് മൂലം വിരമിക്കൽ ആനുകൂല്യ പദ്ധതി നടപ്പാക്കാൻ ക്ഷേമ നിധി ബോർഡിന് കഴിഞ്ഞിരുന്നില്ല. അതിനാൽ സർക്കാർ സഹായത്തോടെ പദ്ധതി നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.