ആലപ്പുഴ:ദേശീയ നിയമ സേവനഅതോറിട്ടിയുടെ നിർദ്ദേശാനുസരണം ജില്ലാ നിയമ സേവന അതോറിട്ടി ജില്ലയിലെ എല്ലാ കോടതി കേന്ദ്രങ്ങളിലുമായി ജനുവരി ഒമ്പതിന് ദേശീയ ലോക് അദാലത്ത് നടത്തും. നിലവിൽ കോടതികളുടെ പരിഗണയിലിരിക്കുന്നതും ഒത്തുതീർപ്പാക്കാവുന്നതുമായ കേസുകൾ, വാഹനാപകട നഷ്ട പരിഹാര കേസുകൾ, ബാങ്കുകൾ സമർപ്പിച്ച വായ്പ കുടിശിക സംബന്ധിച്ച കേസുകൾ, കെ എസ് ഇ ബി, വാട്ടർ അതോറിറ്റി, ബി എസ് എൻ എൽ, സ്വകാര്യ മൊബൈൽ കമ്പനികൾ, തൊഴിൽ വകുപ്പ് എന്നിവർ സമർപ്പിച്ച കേസുകൾ, രജിസ്‌ട്രേഷൻ വകുപ്പ് സമർപ്പിച്ച അണ്ടർ വാല്യൂവേഷൻ സംബന്ധിച്ച കേസുകൾ, ഏതെങ്കിലും കോടതിയുടെ പരിധിയിൽ വരാവുന്നതും നിയമപ്രകാരം ഒത്തുതീർപ്പാക്കാവുന്നതുമായ തർക്കങ്ങൾ എന്നിവയും ലോക് അദാലത്തിൽ പരിഗണിക്കും.
ഇതിനുള്ള പരാതികൾ ബന്ധപ്പെട്ട താലുക്ക് നിയമസേവന ഓഫീസുകളിലോ ജില്ലാ നിയമസേവന അതോറിറ്റി ഓഫീസിലോ നൽകണമെന്ന് ജില്ലാ ജഡ്ജും ജില്ലാ നിയമ സേവന അതോറിറ്റി ചെയർമാനുമായ എ .ബദറുദ്ദീൻ അറിയിച്ചു.