ആലപ്പുഴ: കേരള സർക്കാരും, പൊതുവിദ്യാഭ്യാസ വകുപ്പും, സംസ്ഥാന സാക്ഷരതാമിഷനും സംയുക്തമായി നടത്തുന്ന പത്താംതരം, ഹയർസെക്കൻഡറി തുല്യതാ കോഴ്‌സുകളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു.
10ാം തരത്തിന് രജിസ്റ്റർ ചെയ്യുന്നതിന് 7ാം ക്ലാസ് പാസായിരിക്കണം. 17 വയസ് പൂർത്തിയാവണം. 10ാം തരം പാസ്സാകുന്നവർക്ക് പി..എസ്.സി പരീക്ഷ, ഉപരിപഠനം, പ്രൊമോഷൻ എന്നിവയ്ക്ക് അവസരം ഉണ്ടാകും. എസ്.സി., എസ്.റ്റി , വികലാംഗർ എന്നിവർക്ക് ഫീസ് സൗജന്യമായിരിക്കും.ഹയർസെക്കൻഡറിക്ക് രജിസ്റ്റർ ചെയ്യുന്നതിന് 10ാം ക്ലാസ്സ് പാസായിരിക്കണം. 22 വയസ്സ് പൂർത്തിയാകണം.രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും കഞ്ഞിക്കുഴി ബ്ലോക്ക് ഓഫീസിൽ പ്രവർത്തിക്കുന്ന സാക്ഷരതാമിഷന്റെ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 9847431754.