ആലപ്പുഴ: ജനുവരി ആദ്യവാരം ഐ.എച്ച്.ആർ.ഡിയുടെ വിവിധ സ്ഥാപനങ്ങളിൽ ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (പി.ജി.ഡി.സി.എ), ഡിപ്ലോമ ഇൻ കമ്പ്യൂറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (സായാഹ്ന കോഴ്‌സ്), ഇലക്ട്രീഷ്യൻ ഡൊമസ്റ്റിക് സൊല്യൂഷൻസ്, ഫീൽഡ് ടെക്‌നിഷ്യൻ അദർ ഹോം അപ്ലയൻസസ്, ഡിജിറ്റൽ തെർമോമീറ്ററിന്റെ നിർമ്മാണം, എൽ.ഇ.ഡി ബൾബ് നിർമ്മാണം, സോളാർ ലൈറ്റ് നിർമ്മാണം, ഡിപ്ലോമ ഇൻ ഇൻസ്റ്റലേഷൻ ആൻഡ് റിപ്പയർ ഓഫ് കൺസ്യൂമർ ഇലക്ട്രോണിക്‌സ് പ്രോഡക്ട്‌സ്, സോളാർ പവർ ഇൻസ്റ്റലേഷൻ ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ്, സർട്ടിഫൈഡ് മൾട്ടി മീഡിയ ഡെവലപ്പർ എന്നിവയാണ് കോഴ്സുകൾ. ihrd.ac.in/mfsekm.ihrd.ac.in/ihrdrcekm.kerala.gov.in. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 30.