bjp-rajikumar

മുതുകുളം: വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തിറങ്ങിയ സ്ഥാനാർത്ഥിയെ മർദിച്ചതായി പരാതി. ആറാട്ടുപുഴ പഞ്ചായത്ത് എഴാം വാർഡിലെ ബി.ജെ.പി. സ്ഥാനാർഥി രജികുമാറിനാണ് മർദനമേറ്റത്.

മുതുകുളത്തെ വോട്ടെണ്ണൽ കേന്ദ്രത്തിനടുത്തുള്ള ഹോട്ടലിന് സമീപം നിൽക്കുമ്പോൾ ഒരു സംഘം ആൾക്കാർ എത്തി വലിയ വടി കൊണ്ട് അടിക്കുകയായിരുന്നു . തലക്കും കാലിനും സാരമായി പരിക്കേറ്റ രജികുമാറിനെ പൊലീസാണ് കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.

സംഭവുമായി ബന്ധപ്പെട്ട് മുതുകുളം സ്വദേശി വിഷ്ണു(28)വിനെ കനകക്കുന്ന് പോലീസ് അറസ്റ്റു ചെയ്തു. വധശ്രമത്തിന് കേസെടുത്തു .കണ്ടാലറിയാവുന്ന മറ്റ് മൂന്ന് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഹരിപ്പാട് കോടതിയിൽ ഹാജരാക്കിയ വിഷ്ണുവിനെ റിമാൻഡു ചെയ്തു.