കറ്റാനം: കാലടി സർവ്വകലാശാലയിൽ നിന്നും എം.എ ഇംഗ്ലീഷ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ കട്ടച്ചിറ കരിമുട്ടത്ത് ഗോപിക ഉണ്ണിയെ കട്ടച്ചിറ 227- നമ്പർ എൻ.എസ്.എസ് കരയോഗം ആദരിച്ചു.യോഗം പ്രൊഫ.എസ്.ചന്ദ്രശേഖരൻ പിള്ള ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സഹദേവൻ പിള്ള അദ്ധ്യക്ഷത വഹിച്ചു.ബി.എസ്.ഹരികൃഷ്ണൻ, ജി.ഷാബു, ഗോപാലകൃഷ്ണപിള്ള, സദാശിവൻപിള്ള എന്നിവർ സംസാരിച്ചു..