തുറവൂർ:കേരള സ്ക്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) പട്ടണക്കാട് ബ്രാഞ്ച് വാർഷിക സമ്മേളനം ജില്ലാ എക്സി.അംഗം കെ.ആർ. സിബു ഉദ്ഘാടനം ചെയ്തു. സാബു ജോൺ അദ്ധ്യക്ഷനായി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി.ആർ. മഹിളാമണി, ജില്ലാ ജോ സെക്രട്ടറി ജെ.എ അജിമോൻ, ജില്ലാ കമ്മറ്റിയംഗം കെ.എസ്. ശ്രീദേവി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സാബു ജോൺ (പ്രസിഡണ്ട്), പി.എസ്. ആൻറണി (സെക്രട്ടറി), കെ.പി. സന്ധ്യ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.