അമ്പലപ്പുഴ: 18 പൊലീസുകാർക്ക് കൊവിഡ് പോസിറ്റീവ് ആയതോടെ അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ പ്രവർത്തനം അവതാളത്തിലായി.ഓഫീസ് പ്രവർത്തനം മാത്രമാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ 10 ന് ആണ് ഒരു പൊലീസ് ഉദ്യോഗസ്ഥന് ആദ്യമായി ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്.ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചിട്ടും കൂടെ ജോലിയെടുത്ത മറ്റു പൊലീസ് ഉദ്യോഗസ്ഥരെ നിരീക്ഷണത്തിൽ വിടാനോ, പരിശോധന നടത്താനോ അധികൃതർ തയ്യാറാകാതി​രുന്നതാണ് കൊ വിഡ് വ്യാപനത്തിന് കാരണമായതെന്നാണ് ആക്ഷേപം . ആകെ 7 മുറികൾ മാത്രമാണ് പൊലീസ് സ്റ്റേഷനിലുള്ളത്. മുകളിലത്തെ നിലയിലുള്ള ഒരു മുറിയാണ് വസ്ത്രം മാറുവാനും, റെസ്റ്റ് എടുക്കുവാനുമായുള്ളത്.

10ന് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ തന്നെ സമ്പർക്കത്തിലേർപ്പെട്ട ഉദ്യോഗസ്ഥരെ പരിശോധന നടത്താൻ അധികൃതർ തയ്യാറാകാതി​രുന്നതിനെതിരെ വ്യാപക പരാതിയാണുയരുന്നത്.7 ദിവസം കഴിഞ്ഞാണ് ഔദ്യോഗികമായി പരിശോധന നടത്തുവാനുള്ള ഉത്തരവ് ലഭിക്കുന്നത്.ഇതിനിടയിൽ 14 പൊലീസുകാർ സ്വകാര്യ ലാബുകളിൽ പോയി പരിശോധന നടത്തി​.