ആലപ്പുഴ: ഹരിപ്പാട് നഗരസഭാ 9-ാം വാർഡിൽ സി .പി.എമ്മിന് വോട്ട് ചെയ്യാത്തവർക്കെതിരെ ഭീഷണി മുഴക്കിയ സി. പി. എം നേതാവിന്റെ പ്രസംഗത്തോട് ജില്ലാ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് ബി.ജെ.പി ദക്ഷിണ മേഖല പ്രസിഡന്റ് കെ സോമൻ ആവശ്യപ്പെട്ടു . ജനാധിപത്യ സംവിധാനത്തെ പരിഹസിക്കുന്ന നേതാവിനെതിരെ നടപടിയെടുക്കാൻ സി. പി. എം ജില്ലാ നേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു .