ഹരിപ്പാട്: പളളിപ്പാട് ഗ്രാമ പഞ്ചായത്ത് പൊതുവിദ്യാഭ്യാസ വകുപ്പ് സാക്ഷരതാമിഷൻ വഴി നടത്തുന്ന തുല്യതാകോഴ്കളിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. പത്താംതരത്തിലേക്കും, ഹയർ സെക്കണ്ടറിയിലേക്കും ജനുവരി 31 വര അപേക്ഷിക്കാം. ഉപരി പഠനം, പി എസ് സി നിയമനം, പ്രമോഷൻ എന്നിവയ്ക്ക് അർഹത നേടാൻ തുല്യതാ കോഴ്സുകൾ സഹായിക്കും.പത്താം ക്ലാസിലേക്ക് ചേരുന്നതിന് 17 വയസ് പൂർത്തിയാവണം. ഏഴാം ക്ലാസ് ജയിച്ചിരിക്കണം.
22 വയസ് കഴിഞ്ഞവർക്ക് ഹയർ സെക്കൻഡറിയിൽ ചേരാം.
പത്താം ക്ലാസിന് 1850 രൂപയും ഹയർ സെക്കണ്ടറിക്ക് 2500 രൂപയുമാണ് ഫീസ്.
എസ് സി, എസ്ടി വിഭാഗത്തിൽപ്പെട്ടവർക്കും അംഗവൈകല്യമുള്ളവർക്കും ഫീസിളവുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് : 9496156297, 7306853043.