മാവേലിക്കര: കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കേരള കൗൺസിൽ ഓഫ് ചർച്ചസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാവേലിക്കര ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. മലങ്കര കത്തോലിക്ക സഭ മാവേലിക്കര ഭദ്രാസനാധിപൻ ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. കെ.സി.സി ഉപാധ്യക്ഷൻ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷനായി. കെ.സി.സി ജനറൽ സെക്രട്ടറി അഡ്വ.പ്രകാശ് പി.തോമസ്, സാൽവേഷൻ ആർമി ഡിവിഷണൽ കമ്മാൻഡർ മേജർ വി.ജസ്റ്റിൻ രാജ്, ഡോ.മാമ്മൻ വർക്കി, ഫാ.എബി ഫിലിപ്പ്, ഫാ.ജോസഫ് ശാമുവൽ ഏവൂർ, ഫാ.മാത്യു വി.തോമസ്, ജോൺ കെ.മാത്യു, വർഗീസ് പോത്തൻ, തുടങ്ങിയവർ സംസാരിച്ചു.