മാന്നാർ: തദ്ദേശ തിരഞ്ഞെടുപ്പിൽ മാന്നാർ ഗ്രാമ പഞ്ചായത്തിലെ പതിനെട്ട് വാർഡുകളിൽ പത്തും വനിതകൾ കയ്യടക്കി. ഒമ്പത് വനിതാ വാർഡുകളായിരുവെങ്കിലും ഒരു ജനറൽ വാർഡിൽ നിന്നു കൂടി വനിത വിജയിച്ചപ്പോൾ അംഗബലം പത്തിലെത്തി. പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്തെത്തുന്നതും വനിത തന്നെ. പട്ടികജാതി വനിത സംവരണമാണിവിടെ പ്രസിഡന്റ് പദവി.