ഹരിപ്പാട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആശി​ർവാദത്തോടെ ഹരിപ്പാട്ട് ബി ജെ പിയും കോൺഗ്രസും നടത്തിയ വോട്ടുകച്ചവടം മുനിസിപ്പാലിറ്റിയിലെ ഫലപ്രഖ്യാപനത്തോടെ മറ നീക്കി പുറത്തു വന്നതായി സി.പി.എം മുനിസിപ്പൽ പാർട്ടി സെകട്ടറി എം.സത്യപാലൻ ആരോപി​ച്ചു. ബി.ജെ.പി ജയിച്ച 6, 12, 15, 21, 25 വാർഡുകളിൽ കോൺഗ്രസ് വോട്ടു മറിച്ചു നൽകി. പകരമായി 17, 19, 23, 26, 27, 29 വാർഡുകളിൽ ബിജെപി പ്രവർത്തകരുടെ വോട്ട് കോൺഗ്രസ് സ്ഥാനാർഥികൾക്ക് മറിച്ചു കൊടുക്കുകയാണുണ്ടായത്. എൽ.ഡി.എഫ് ഭൂരിപക്ഷം നേടുമെന്നുറപ്പായതോടെ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സംഘപരിവാർ ബന്ധമുള്ള ഒരു സ്വാമിയുമായി നടത്തിയ വിലപേശൽ സംഭാഷണം പുറത്തായിട്ടും ചർച്ച നടത്തിയ വനിതാ നേതാവിന്റെ നടപടിയെ അപലപിക്കാനോ നടപടിയെടുക്കാനോ കോൺഗ്രസ് നേതൃത്വം തയ്യാറായില്ലെന്നും സത്യപാലൻ പറഞ്ഞു.