plastic-malinyam

മാന്നാർ: മാന്നാർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹരിത കേരള മിഷൻ പദ്ധതിയുടെ ഭാഗമായി ഹരിതകർമ്മ സേന വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം തരംതിരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ അവസാന ഘട്ടത്തിൽ കുടുംബശ്രീ വഴി വിജയകരമായി ഏറ്റെടുത്ത പദ്ധതി പ്രകാരമുള്ള പ്ലാസ്റ്റിക് മാലിന്യം ആണ് ക്ലീൻ കേരള കമ്പനിക്ക് കൈമാറിയത്.

ആദ്യ ലോഡിന്റെ നീക്കം ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്. ബീന ഫ്ളാഗ് ഒഫ് ചെയ്തു. അസി.സെക്രട്ടറി ജി.അനിൽ കുമാർ, സി.ഡി.എസ് ചെയർപേഴ്സൺ സുശീല സോമരാജൻ, ഹരിത സഹായ സ്ഥാപനമായ സോഷ്യോ എക്കണോമിക് യൂണിറ്റ് ഫൌണ്ടേഷൻ പ്രതിനിധി സീമ കൺവീനർ, കൺസോർഷ്യം പ്രസിഡന്റ് സുജ, സെക്രട്ടറി ബിന്ദു ശശി, ഹരിതകർമ്മ സേന അംഗങ്ങൾ ക്ലീൻ കേരള കമ്പനി അസി.മാനേജർ രാഹുൽ എന്നിവർ പങ്കെടുത്തു.