ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയന്റെ ആഭിമുഖ്യത്തിൽ എറണാകുളം മുക്തിഭവൻ കൗൺസിലിംഗ് സെന്ററിന്റെ സഹകരണത്തോടെ നടത്തുന്ന വിവാഹപൂർവ്വ കൗൺസലിംഗ് കോഴ്സിന്റെ 52 മത് ബാച്ച് യൂണിയൻ സൗധത്തിൽ ഇന്നും നാളെയും നടക്കും. യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ ഉദ്ഘാടനം ചെയ്യും. സെക്രട്ടറി എൻ.അശോകൻ അദ്ധ്യക്ഷനാകും. ഡയറക്ടർ ബോർഡ് അംഗങ്ങളായ എം.കെ.ശ്രീനിവാസൻ ,ഡി.ധർമ്മരാജൻ തുടങ്ങിയവർ സംസാരിക്കും. കോ-ഓർഡിനേറ്ററും യൂണിയൻ കൗൺസിലറുമായ അഡ്വ.യു ചന്ദ്രബാബു സ്വാഗതവും വൈസ് പ്രസിഡന്റ് ഡി.കാശിനാഥൻ നന്ദിയും പറയും. പ്രൊഫ.കൊടുവഴങ്ങ ബാലകൃഷ്ണൻ, ഡോ.വി.എൻ.ശരത് ചന്ദ്രൻ തിരുവനന്തപുരം തുടങ്ങിയവർ ക്ലാസ് നയിക്കും. 20ന് രാവിലെ യോഗാചാര്യൻ കരുണാകരൻ നയിക്കുന്ന യോഗ പരിശീലനം നടത്തും. രാജേഷ് പെൻമല, വിൻസന്റ് ജോസഫ്, വി.എം.ശശി കോട്ടയം,എസ്.വിജയാനന്ദ് തുടങ്ങിയവർ ക്ലാസ് നയിക്കും.