
ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയൻ തൃക്കുന്നപ്പുഴ കിഴക്കേക്കര തെക്ക് 820ാം നമ്പർ ശാഖ യോഗത്തിൽ ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും ഗുരുക്ഷേത്ര സമർപ്പണവും നടന്നു. പ്രതിഷ്ഠാകർമ്മം ശിവഗിരി മഠം തന്ത്രി ശ്രീനാരായണ പ്രസാദിന്റെ മുഖ്യകാർമികത്വത്തിൽ സ്വാമി സച്ചിദാനന്ദ നിർവഹിച്ചു. ചേപ്പാട് യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ ഗുരു ക്ഷേത്ര സമർപ്പണം നടത്തി. യൂണിയൻ സെക്രട്ടറി എൻ.അശോകൻ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ഡി.കാശിനാഥൻ, യോഗം ഡയറക്ടർ ബോർഡ് അംഗം എം.കെ ശ്രീനിവാസൻ, യൂണിയൻ കൗൺസിലർ തൃക്കുന്നപ്പുഴ പ്രസന്നൻ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് മഹിളാമണി, യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി ജിതിൻ ചന്ദ്രൻ, യൂത്ത്മൂവ്മെന്റ് യൂണിയൻ വൈസ് പ്രസിഡന്റ് വി.ഷിബു, യൂണിയൻ സൈബർ സേന കൺവീനർ ദിനിൽ ഡി തഴവശേരി, യൂണിയൻ കമ്മിറ്റി അംഗം രവികുമാർ, പവിഴമ്മ, മണിലാൽ, തുടങ്ങിയവർ പങ്കെടുത്തു. ശാഖാ യോഗം വൈസ് പ്രസിഡന്റ് എസ്. ചന്ദ്രബോസ് നന്ദി പറഞ്ഞു.