മാവേലിക്കര- ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ സ്ഥാപിക്കുന്ന സി.സി ടിവിക്യാമറകളുടെ സമർപ്പണം ഇന്ന് രാവിലെ 9ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു നിർവ്വഹിക്കും. ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്ന സി.സി.ടിവി ക്യാമറകൾക്ക് കാലപ്പഴക്കം വന്നതിനാലാണ് പുതിയത് സ്ഥാപിക്കുന്നത്. കുത്തിയോട്ട ആശാനായ വിജയരാഘവ കുറുപ്പ് നേതൃത്വം നൽകുന്ന ചെട്ടികുളങ്ങര കുത്തിയോട്ട കലാക്ഷേത്രയാണ് ക്യാമറകൾ സമർപ്പിക്കുന്നത്. ചടങ്ങിൽ ദേവസ്വം ബോർഡ് അംഗം കെ.എസ് രവി, ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ പ്രസിഡന്റ് എം.കെ.രാജീവ്, സെക്രട്ടറി എം.മനോജ് കുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി.സുനിൽ എന്നിവർ സംസാരിക്കും.