ഹരിപ്പാട്: കാർത്തികപ്പള്ളിയിലെ ആർ.എസ്.എസ് ഓഫീസ് ആക്രമിച്ച കേസിൽ രണ്ട് പ്രതികളെ പൊലീസ് പിടികൂടി. മഹാദേവികാട് സ്വദേശികളായ പനച്ചിയിൽ ശരത് ദാസ്(22), ഗോപികയിൽ ഗോകുൽ(28) എന്നിവരെയാണ് തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാംപ്രതി ശരത് ദാസ് പോക്സോ ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ്. കാർത്തികപ്പള്ളിയിലെ സി.പി.എം ഓഫീസ് ആക്രമിച്ച കേസിലെ പ്രതികൾക്കായി അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.