തുറവൂർ:വളമംഗലം കാടാതുരുത്ത് മഹാദേവീ ക്ഷേത്രത്തിലെ പൊങ്കാല സമർപ്പണം ഭക്തിനിർഭരമായി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ എസ്.എൻ.ഡി.പി.യോഗം 537-ാം നമ്പർ ശാഖാ പ്രസിഡൻറ് എം.ആർ. ലോഹിതാക്ഷൻ പൊങ്കാല അടുപ്പിൽ അഗ്നി പകർന്നു. മേൽശാന്തി ബൈജു മുഖ്യകാർമ്മികത്വം വഹിച്ചു. ശാഖാസെക്രട്ടറി എം. വിശ്വംഭരൻ, വൈസ്പ്രസിഡൻ്റ് ആർ.രമേശൻ, മാനേജിംഗ്‌ കമ്മിറ്റിയംഗം കെ.എം.സുദേവ് എന്നിവർ നേതൃത്വം നൽകി.