ചേർത്തല:എസ്.എൽ.പുരം ഗാന്ധിസ്മാരക ഹിന്ദി മഹാവിദ്യാലയത്തിൽ സെൻട്രൽ ഹിന്ദി ഡയറക്ടറേറ്റിന്റെ കീഴിലുള്ള കോഴ്‌സുകളായ ഹിന്ദി ഗ്രാമർ ക്ലാസ്,സ്‌പോക്കൺ ഹിന്ദി,ഹിന്ദി ട്രാൻസ്ലേഷൻ എന്നീ ക്ലാസുകൾ ഓൺലൈനായും ഡി.ടി.പി (ഹിന്ദി) ക്ലാസ് ഓൺലൈൻ അല്ലാതെയും ശനി,ഞായർ ദിവസങ്ങളിൽ നടത്തും.ഉദ്ഘാടനം 21ന് രാവിലെ 10.30ന് ഡോ. വി.പി മുഹമ്മദ് കുഞ്ഞു മേത്തർ നിർവഹിക്കും.
വിശദവിവരങ്ങൾക്ക് :9207508797, 0478 2865493.