udf-commite-office

മുതുകുളം: ആറാട്ടുപുഴ നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിന് നേരേ ബൈക്കുകളിലെത്തിയ സംഘം ആക്രമണം നടത്തി. വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് കിഴക്കേക്കര ചൂളത്തെരുവിലുളള ഓഫീസിന്റെ വാതിൽ തല്ലിതകർത്തത്. ഓഫീസിന് മുന്നിലെ ലോഹ കൊടിമരം പിഴുതെടുത്താണ് വാതിൽ തകർത്തത്. മേൽക്കൂരയുടെ ഷീറ്റും നശിപ്പിച്ചു . ശബ്ദം കേട്ട് സമീപവാസികൾ ഓടിയെത്തിയപ്പോഴേക്കും അക്രമികൾ കടന്നു കളഞ്ഞു. കനകക്കുന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപത്തെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.