കറ്റാനം:: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഫോട്ടോഗ്രാഫർ മരിച്ചു. കറ്റാനം പള്ളിക്കൽ നരിഞ്ചേരി വിട്ടിൽ മോഹൻകുമാർ (49) ആണ് മരിച്ചത്. പടിഞ്ഞാറേ കല്ലടയിൽ ബന്ധു വീട്ടിൽ നിന്നും ശങ്കര മംഗലത്തേക്ക് പോകുന്നതിനിടയിൽ ചവറ - ശാസ്താംകോട്ട റോസിൽ വടുതലയിൽ 15 ന് രാത്രി 8 നായിരുന്നു അപകടം. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.