ചേർത്തല:ചേർത്തല - അർത്തുങ്കൽ റോഡ് നിർമ്മാണത്തിന് ഭരണാനുമതി ലഭിച്ചതായി മന്ത്രി പി.തിലോത്തമൻ അറിയിച്ചു.തീരമേഖലയെ ചേർത്തല നഗരവുമായി ബന്ധിപ്പിക്കുന്ന ഈ റോഡിന്റെ നിർമ്മാണത്തിന് 12 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.അർത്തുങ്കൽ ബസലിക്കയിലേയ്ക്ക് എല്ലാവർഷവും പതിനായിരക്കണക്കിന് തീർത്ഥാടകർ എത്തുന്നത് പ്രധാനമായും ഈ റോഡിലൂടെയാണ്. 2020-21 കാലയളവിലെ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്.