
ചേർത്തല:തൈക്കാട്ടുശ്ശേരി കേന്ദ്രമായി പ്രവർത്തനം ആരംഭിച്ച തളിർ അക്വാപോണിക്ക് പ്രോജക്ടിന്റെ നിർമ്മാണോദ്ഘാടനം അഡ്വ.എ.എം ആരിഫ് എം.പി നിർവഹിച്ചു.നിയുക്ത തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം ദീപാ സജീവ് അദ്ധ്യക്ഷത വഹിച്ചു.ആർദ്ര ഹാബിറ്റാറ്റ് ചെയർമാൻ റിട്ട.ഡി.ജി.പി പി.ചന്ദ്രശേഖരൻ,പഞ്ചായത്ത് അംഗം കവിത സജീവ്,കൃഷി അസിസ്റ്റന്റ് ഡയറക്ടർ സുജ ഈപ്പൻ,അഡ്വ.എം.കെ.ഉത്തമൻ എന്നിവർ സംസാരിച്ചു. മാനേജിംഗ് പാർട്ണർ ആന്റണി തോമസ് ജോബ് (വാര്യം പറമ്പിൽ ) സ്വാഗതവും റൂഹിനി മാത്യു നന്ദിയും പറഞ്ഞു.ആധൂനിക രീതിയിലുള്ള മത്സ്യ കൃഷിയും ജൈവ പച്ചക്കറി കൃഷിയുമാണ് ഒരേക്കറിലായി നടപ്പാക്കിയിട്ടുള്ളത്.