ആലപ്പുഴ: ജില്ലയിൽ ഇന്നലെ 465 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 4204 ആയി. ഒരാൾ വിദേശത്തു നിന്നും എത്തിയതാണ്. 447പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 16പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യപ്രവർത്തകരിൽ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു.

262പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ രോഗ മുക്തരായവരുടെ എണ്ണം 49339 ആയി. ആലപ്പുഴ കൊറ്റംകുളങ്ങര സ്വദേശിനി റഷീദബീവി (59), ചെങ്ങന്നൂർ സ്വദേശി രവി (64), ചേർത്തല സ്വദേശിനി രാജമ്മ (82), മുഹമ്മ സ്വദേശിനി പങ്കജാക്ഷി അമ്മ (90), തലവാടി സ്വദേശി തോമസ് ഡാനിയൽ (90), മുതുകുളം സ്വദേശി ഗംഗാധരൻ നായർ (73) എന്നിവരുടെ മരണം കൊവിഡ് മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചു.