
കായംകുളം: കണ്ടല്ലൂർ ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡിൽൽ നിന്നും സി.പി.എം പ്രതിനിധിയായി 298 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച കോലത്ത് ബാബുവിന്റെ വിജയത്തിന് നക്ഷത്ര തിളക്കം.
കോൺഗ്രസിന്റെ ഉരുക്കുകോട്ടയിൽ നിന്നും വലിയ ഭൂരിപക്ഷത്തിൽ ജയിക്കാനായത് ജനകീയത ഒന്നുകൊണ്ടു മാത്രമാണ്. ഇത് മൂന്നാം തവണയാണ് ബാബു കണ്ടല്ലൂർ പഞ്ചായത്ത് അംഗമാകുന്നത്. 2005ൽ കണ്ടല്ലൂർ ഗ്രാമ പഞ്ചായത്ത് 9-ാം വാർഡിൽ നിന്നും 2015 ൽ -ാം വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. എൽ.ഡി.എഫ് ഭരണ സമിതിയിൽ ആരോഗ്യ സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചു.
പഞ്ചായത്തിലെ മുഴുവൻ ജനങ്ങളുടെയും പിന്തുണയുള്ള ബാബു എസ്.എൻ.