ആലപ്പുഴ : കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ അഞ്ച് തവണ മടവീഴ്ച ഉണ്ടായ കനകാശ്ശേരി പാടശേഖരത്തിലെ കൃഷിസംരക്ഷിക്കുവാൻ പ്രത്യേക പാക്കേജിന് രൂപം നൽകണമെന്ന് നെൽ--നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് കൃഷി മന്ത്രിക്ക് നിവേദനം നൽകി.