ചേർത്തല:റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് 3211 ചേർത്തല സോണിന്റെ ഗ്രാമവികസന പദ്ധതിയായ എന്റെ ഗ്രാമം പദ്ധതിക്ക് ഇന്ന് രൂപം നൽകും.ഗ്രാമീണ മേഖലയുടെ വികസനത്തിനായുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്തു ചെയ്യുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസ പുരോഗതി, ശുചിത്വ പരിപാലനം, കുട്ടികളുടെ ആരോഗ്യ സുരക്ഷ, കുടിവെള്ള വിതരണം, ഭവന നിർമാണം തുടങ്ങിയ അടിസ്ഥാന വിഷയങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്തും.ചേർത്തല,ചേർത്തല ടൗൺ,അരൂർ,അരൂർ സാറ്റലൈറ്റ്,ചേർത്തല ഗ്രീൻസിറ്റി എന്നീ റോട്ടറി ക്ലബുകൾ ഉൾകൊള്ളുന്നതാണ് സോണിന്റെ പ്രവർത്തനമേഖല.
എന്റെ ഗ്രാമം പദ്ധതിക്കായുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി സോൺ അസിസ്റ്റന്റ് ഗവർണർ വി.എൻ.ബാബു,സെക്രട്ടറി അജീഷ് ഗോപിനാഥ്,എം.മോഹനൻനായർ,എസ്.സുധാകർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചേർത്തല സോണിന്റെ പ്രവർത്തനങ്ങളുടെ ഏകോപനത്തിന്റെ ചുമതല അസിസ്റ്റന്റ് ഗവർണർ വി.എൻ.ബാബുവിനാണ്.
20ന് വൈകിട്ട് എസ്.എൽ.പുരം സിൽവർ സാൻഡ് റെസിഡൻസിയിൽ നടക്കുന്ന സോണിന്റെ പ്രഥമ കാബിനറ്റ് യോഗത്തിൽ എന്റെ ഗ്രാമം പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് രൂപം നൽകും.യോഗം ഗവർണർ റൊട്ടേറിയൻ കെ.ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യും.വി.എൻ.ബാബു അദ്ധ്യക്ഷനാകും.മുൻ ഗവർണർ കെ.എസ്.ശശികുമാർ,എ.സി.ശാന്തകുമാർ,പി.കെ.ധനേശൻ എന്നിവർ പങ്കെടുക്കും.