ആലപ്പുഴ: ജില്ലാ ലൈബ്രറി വികസന സമിതി പുസ്തകോത്സവം 22 മുതൽ 24 വരെ ആലപ്പുഴ എസ്.ഡി കോളേജിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 22ന് രാവിലെ 10ന് മന്ത്രി ജി സുധാകരൻ ഉദ്ഘാടനം ചെയ്യും. വികസന സമിതി ജില്ലാ പ്രസിഡന്റ് അലിയാർ എം.മാക്കിയിൽ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ.നാസർ ആദ്യവിൽപ്പന നിർവഹിക്കും. ഡോ. പി.ആർ.ഉണ്ണിക്കൃഷ്ണപിള്ള, ജി.കൃഷ്ണകുമാർ, മാലൂർ ശ്രീധരൻ, കെ.കെ.സുലൈമാൻ, എസ്.ആസാദ്, ഇലിപ്പക്കുളം രവീന്ദ്രൻ, ഹരീന്ദ്രനാഥ് തായങ്കരി തുടങ്ങിയവർ പങ്കെടുക്കും. 23ന് രാവിലെ വനിതാ എഴുത്തുകാരുടെ സംഗമവും രചനകളുടെ അവതരണവും നടക്കും. ഡോ. ബിച്ചു എക്‌സ് മലയിൽ അദ്ധ്യക്ഷത വഹിക്കും. സാക്ഷരത മിഷൻ ഡയറക്ടർ ഡോ. പി.എസ്.ശ്രീകല ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 3ന് നടക്കുന്ന കഥാകാവ്യ സംഗമം എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. എൻ.പി.രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും. 24ന് രാവിലെ 10ന് നടക്കുന്ന യുവപ്രതിഭാ സംഗമം നോവലിസ്റ്റ് എസ്.ഹരീഷ് ഉദ്ഘാടനം ചെയ്യും. എസ്.അജയകുമാർ അദ്ധ്യക്ഷത വഹിക്കും. വാർത്താസമ്മേളനത്തിൽ വികസന സമിതി കൺവീനർ ടി.തിലകരാജ്, പ്രസിഡന്റ് അലിയാർ എം.മാക്കിയിൽ, വൈസ് പ്രസിഡന്റ് ദീപ്തി അജയകുമാർ, ജോയിന്റ് സെക്രട്ടറി അജയ് സുധീന്ദ്രൻ, ജി.കൃഷ്ണകുമാർ, ടോജോ സെബാസ്റ്റ്യൻ, കെ.ടി.ഉത്തമൻ എന്നിവർ പങ്കെടുത്തു.