dn

ഹരിപ്പാട്: സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും എം.എൽ.എയുമായിരുന്ന എ.കണാരന്റെ ചരമവാർഷിക ദിനം കെ.എസ് കെ.ടി.യുവിന്റെ നേതൃത്വത്തിൽ ആചരിച്ചു. കെ.എസ് കെ.ടി.യു ഹരിപ്പാട് ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ സമ്മേളനം ജില്ലാ സെക്രട്ടറി എം.സത്യപാലൻ ഉദ്ഘാടനം ചെയ്തു . ഏരിയ പ്രസിഡന്റ് സി.പ്രസാദ് അദ്ധ്യക്ഷനായി.സംസ്ഥാന കമ്മറ്റി അംഗം എൻ.സോമൻ, പി.എം ചന്ദ്രൻ, കെ.മോഹനൻ, എം.എസ്. വി.അംബിക, വി.രാജു, അനിൽകുമാർ എന്നിവർ സംസാരിച്ചു.