ആലപ്പുഴ: തത്തംപള്ളി സെന്റ് മൈക്കിൾസ് ഹൈസ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ 'ആശ്രയം 80' ന്റെ ആറാം വാർഷികം ഇന്ന് ഉച്ചയ്ക്ക് 2.30ന് ചടയംമുറി ഹാളിൽ ചേരും. സെന്റ് മൈക്കിൾസ് ചർച്ച് വികാരി ഫാ.എബി ചങ്ങങ്കരി ഉദ്ഘാടനം ചെയ്യും. രക്ഷാധികാരി എലിയാമ്മ ,പ്രസിഡന്റ് ജോസഫ് ആന്റണി തുടങ്ങിയവർ പങ്കെടുക്കും.