ചേർത്തല: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ ഇന്ത്യൻ കോഫി​ ഹൗസിലെ കാഷ്‌കൗണ്ടറിൽ ജീവനക്കാർക്ക് ടി​പ്പായി​ ലഭി​ക്കുന്ന തുക സൂക്ഷി​ച്ചി​രുന്ന ബോക്സ് മോഷ്ടിച്ചു.ശനിയാഴ്ച ഉച്ചഭക്ഷണ തിരിക്കിനിടയിലാണ് ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് മോഷണം നടന്നത്.അധികൃതരുടെ പരാതിയെ തുടർന്ന് പൊലീസെത്തി പരിശോധന നടത്തി.
ജീവനക്കാർ തങ്ങൾക്കു കിട്ടുന്ന ടിപ്പ് തുക ബോക്‌സിൽ നിക്ഷേപിക്കുന്നതാണ് രീതി.മാസാമാസം ഇതു പൊട്ടിച്ച് ജീവനക്കാരുടെയും വിരമിച്ചവരുടെയും ക്ഷേമത്തിനായാണ് ഈ തുക വിനിയോഗിക്കുന്നത്.ഉദ്ദേശം മൂവായിരത്തോളം രൂപയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.ഇവിടെ കാമറയില്ലാത്തതിനാൽ മോഷ്ടാവി​നെ കണ്ടെത്താനായിട്ടില്ല.