
മാവേലിക്കര- ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ പുതുതായി സ്ഥാപിച്ച സി.സി.ടി.വി ക്യാമറകളുടെ സമർപ്പണം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു നിർവ്വഹിച്ചു. കുത്തിയോട്ട ആശാനായ വിജയരാഘവ ക്കുറുപ്പ് നേതൃത്വം നൽകുന്ന ചെട്ടികുളങ്ങര കുത്തിയോട്ട കലാക്ഷേത്രയാണ് ക്യാമറകൾ സമർപ്പിച്ചത്. ചടങ്ങിൽചെട്ടികുളങ്ങര ക്ഷേത്ര പുറപ്പെടാ മേൽശാന്തി കെ.എസ്.വിജയൻ, ദേവസ്വം ബോർഡ് മെമ്പർ അഡ്വ.കെ.എസ്.രവി, ഹരിപ്പാട് ഡെപ്യൂട്ടി കമ്മിഷണർ ജി.ബിജു, ക്ഷേത്ര അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ പി.സുനിൽ, മാവേലിക്കര സി.ഐ ബി.വിനോദ് കുമാർ, എ.മഹേന്ദ്രൻ, വി. വിജയരാഘവക്കുറുപ്, ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷൻ പ്രസിഡന്റ് എം.കെ.രാജീവ്, സെക്രട്ടറി എം.മനോജ് കുമാർ, വൈസ് പ്രസിഡന്റ് പി.കെ.റെജികുമാർ, ജോ.സെക്രട്ടറി രാധാകൃഷ്ണപ്പണിക്കർ, ട്രഷറർ പി.രാജേഷ്, ഡോ.കെ.പി.മധുസൂദനൻ പിള്ള തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.