tv-r

തുറവൂർ: എൽ.ഡി.എഫ് കാൽ നൂറ്റാണ്ടിലേറെയായി ഭരിക്കുന്ന തുറവൂർ പഞ്ചായത്തിൽ ബി.ജെ.പി ഒരു വനിതയിലൂടെ അക്കൗണ്ട് തുറന്നതിൽ ആവേശത്തിമിർപ്പിലാണ് പ്രവർത്തകർ.

രണ്ട് പതിറ്റാണ്ടിലേറെയായി കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റായ 10-ാം വാർഡ് പിടിച്ചെടുത്താണ് എൻ.ഡി.എയിലെ ബി.ജെ.പി സ്ഥാനാർത്ഥിയായ എസ്.ജയസുധ വിജയിച്ചത്. യു.ഡി.എഫിലെ കോൺഗ്രസ് സ്ഥാനാർത്ഥി ജി.കെ.ഗീതാമണിയെ 103 വോട്ടിനാണ് പരാജയപ്പെടുത്തിയത്.ശക്തമായ ത്രികോണ മത്സരത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തിരഞ്ഞെടുപ്പ് രംഗത്ത് നവാഗതയായ ജയസുധ, ബി.ജെ.പി മദ്ധ്യമേഖല സംഘടനാ സെക്രട്ടറി എൽ.പത്മകുമാറിന്റെ ഭാര്യയും ബാലഗോകുലം, സേവാഭാരതി എന്നിവയുടെ പ്രവർത്തകയുമാണ്. തുറവൂർ പഞ്ചായത്തിലെ മറ്റ് രണ്ട് വാർഡുകളിൽ ബി​.ജെ.പി​ രണ്ടാം സ്ഥാനത്തെത്തി.