
ചേർത്തല: ഷേർളി ഭാർഗവനോ മാധുരി സാബുവോ ചേർത്തല നഗരസഭ അദ്ധ്യക്ഷയാവാൻ സാദ്ധ്യത. എന്നാൽ ഇക്കാര്യത്തിൽ പാർട്ടി പ്രഖ്യാപനം ഉണ്ടായിട്ടില്ല.
മുനിസിപ്പൽ എട്ടാം വാർഡിൽ നിന്ന് വിജയിച്ച ഷേർളി ഭാർഗവൻ സി.പി.എം ഏരിയ കമ്മിറ്റി അംഗം മഹിളാ അസോസിയേഷൻ ഏരിയ പ്രസിഡന്റ്, ജില്ലാ കമ്മിറ്റി അംഗം, സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം, കയർതൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. 64കാരിയ ഷേർളി ഭാർഗവൻ നാലു തവണ നഗരസഭയിലേക്കു മത്സരിച്ചിട്ടുണ്ട്.മൂന്നു തവണ വിജയിച്ചു. 2015ൽ 11-ാം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയോടാണ് പരാജയപ്പെട്ടത്.ഒരു തവണ ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടു. ഇത്തവണ 8-ാം വാർഡിൽ നിന്ന് 110 വോട്ടിനാണ് വിജയിച്ചത്.
മുനിസിപ്പൽ 22-ാം വാർഡിൽ നിന്നാണ് രണ്ടാം തവണയാണ് 44കാരിയായ മാധുരി സാബു വിജയിച്ചത്. കരുവ ലോക്കൽ കമ്മിറ്റിയിൽപ്പെടുന്ന 22-ാം വാർഡിലെ ദേശാഭിമാനി ബ്രാഞ്ച് കമ്മിറ്റി അംഗമായ മാധുരി 2015ൽ 296 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഇത്തവണ 445 വോട്ടാണ് ഭൂരിപക്ഷം.