congres

മുതുകുളം: ആറാട്ടുപുഴ നോർത്ത് മണ്ഡലം കമ്മിറ്റി ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രകടനവും സമ്മേളനവും നടത്തി. സി.പി.എം.-ഡി.വൈ.എഫ്.ഐ. പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നാണ് കോൺഗ്രസിന്റെ ആരോപണം. ഡി.സി.സി. പ്രസിഡന്റ് എം.ലിജു ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് രാജേഷ് കുട്ടൻ അദ്ധ്യക്ഷനായി. ഡി.സി.സി.വൈസ് പ്രസിഡന്റ് ജോൺ തോമസ്, ജനറൽ സെക്രട്ടറി അഡ്വ.വി.ഷുക്കൂർ, കാർത്തികപ്പളളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എസ്.വിനോദ്കുമാർ, ശശിധരൻ, നിധീഷ് യശോധരൻ, ശോഭാ ചന്ദ്രമോഹൻ, ക്‌ളീറ്റസ്, വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.