എടത്വാ: വയനാട്ടിലെ അമ്പലവയലിൽ തുടങ്ങിയ കെട്ടിനാട്ടി നെൽകൃഷി രീതിക്ക് കുട്ടനാട്ടിലെ തലവടിയിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടക്കം.
മുൻ അദധ്യാപകൻ തലവടി കണിച്ചേരിൽ ജേക്കബ് മാത്യുവാണ് പുതിയ കൃഷിരീതി പരീക്ഷിക്കുന്നത്. നെൽവിത്തുകൾ പച്ചിലവളത്തിൽ പൊതിഞ്ഞ് വളർത്തി നട്ടുപിടിപ്പിക്കുന്നതാണ് കെട്ടിനാട്ടി കൃഷി. വയനാട്ടിൽ അമ്പലവൽ സ്വദേശി അജിതോമസ് പരീക്ഷിച്ചു വിജയിച്ചതോടെ തൃശൂർ, എറണാകുളം, കോട്ടയം ജില്ലകളിൽ ഈ കൃഷി നടത്തിയിട്ടുണ്ട്. മങ്കൊമ്പ് കീടനിരീക്ഷണ കേന്ദ്രത്തിന്റെ മേൽനോട്ടത്തിലും, എ ട്രീ പരിസ്ഥിതി സാമൂഹ്യ സഘടനയുടെ സഹകരണത്തോടെയുമാണ് കെട്ടിനാട്ടി കൃഷി നടത്തുന്നത്. 22ന് രാവിലെ പത്തിന് കീടനിരീക്ഷണ കേന്ദ്രം ഉദ്യോഗസ്ഥ സ്മിതയുടെ നേതൃത്വത്തിൽ കൃഷിക്കു തുടക്കമാവും.