 
എടത്വ: പരിസ്ഥിതി സൗഹാർദ്ദ സന്ദേശം ഉയർത്തി ടൂറിസത്തെ പ്രോത്സാഹിപ്പിക്കാൻ വിദ്യാർത്ഥികളുടെ സൈക്കിൾ യാത്ര. തലവടി സ്വദേശികളായ ജസ്റ്റിൻ, രാഹുൽ എന്നിവരാണ് തലവടിയിൽ നിന്ന് കാസർകോട് വരെ സൈക്കിൾ യാത്ര നടത്തുന്നത്. യുണൈറ്റഡ് കുട്ടനാട് യൂ ട്യൂബ് ചാനലിന്റെ പ്രചരണാർത്ഥം പരിസ്ഥിതി സൗഹാർദ്ദ രീതിയിൽ കേരളത്തിലെ ടൂറിസത്തെ പ്രോത്സാഹിപ്പിക്കണമെന്ന സന്ദേശവുമായാണ് സൈക്കിൾ യാത്ര ആരംഭിച്ചത്. അജിത്ത് കുമാർ പിഷാരത്ത് ഫ്ലാഗ് ഒഫ് ചെയ്തു. ജസ്റ്റിൻ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥിയും രാഹുൽ അവസാന വർഷ ബികോം വിദ്യാർത്ഥിയുമാണ്.